രാഷ്ടീയസാഹചര്യം യുഡിഎഫിന് അനുകൂലം ; വോട്ട് നേടാൻ ബിജെപി വഗീയധ്രുവീകരണത്തിന് ശ്രമിക്കുന്നു : താരിഖ് അന്‍വർ

Jaihind Webdesk
Friday, April 2, 2021

 

കോഴിക്കോട് : കേരളത്തിലെ രാഷ്ടീയ സാഹചര്യം യുഡിഎഫിന് അനുകൂലമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വർ. യുഡിഎഫ് അധികാരത്തിലെത്തിയാലേ കേരളത്തിൽ സാമ്പത്തിക വികസനവും വ്യാവസായിക വികസനവും ഉണ്ടാവൂ. കഴിഞ്ഞ അഞ്ച് വർഷം കേരളത്തിൽ നടന്നത് അഴിമതി ഭരണം. മുഖ്യമന്ത്രിയുടെ ഓഫീസ് പോലും സ്വർണ്ണക്കടത്തിൽ ആരോപണം നേരിടുന്നു. വോട്ട് നേടാൻ ബിജെപി വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.