തിരുവനന്തപുരം: കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറിന്റെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.ചടങ്ങ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി, ചെറിയാൻ ഫിലിപ്പ് ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഇക്കഴിഞ്ഞ മാർച്ച് 25നാണ് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായിരുന്ന തലേക്കുന്നിൽ ബഷീർ അന്തരിച്ചത്. തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പ്രതി പക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി യുവജന കാലഘട്ടം മുതൽ സാമൂഹിക സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു തലേകുന്നിൽ ബഷീറെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു . സംശുദ്ധ രാഷ്ട്രീയത്തിന്റെ പര്യായമായിരുന്നു തലേകുന്നിൽ ബഷീർ എന്നും അദ്ദേഹം അനുസ്മരിച്ചു .
ഏറ്റവും ജനകീയനായ നേതാവായിരുന്നു തലേകുന്നിൽ ബഷീറെന്ന് ചടങ്ങിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി അനുസ്മരിച്ചു. കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്, ഡിസിസി അധ്യക്ഷൻ പാലോട് രവി,സിഎംപി ജനറൽ സെക്രട്ടറി സി പി ജോൺ,മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപ്പള്ളി റഷീദ് തുടങ്ങിയവർ അനുസ്മരണയോഗത്തിൽ പങ്കെടുത്തു.