ഓര്‍മകളില്‍ ഇന്നും തകഴി; എഴുത്തില്‍ മണ്ണിന്‍റെ മണം നിറഞ്ഞു നിന്ന ശില്‍പിയുടെ വിയോഗത്തിന് ഇന്ന് രണ്ടര പതിറ്റാണ്ട്

Jaihind Webdesk
Wednesday, April 10, 2024

കുട്ടനാടിന്‍റെ ഇതിഹാസകാരന്‍റെ ഓര്‍മദിനത്തിന് ഇന്ന് രണ്ടര പതിറ്റാണ്ട്. വായനക്കാരുടെ മനസ്സില്‍ മരിക്കാത്ത അനേകം കഥാപാത്രങ്ങളാണ് ഇന്നും നിലനില്‍ക്കുന്നത്.

മുപ്പത്തൊമ്പതില്‍ പരം നോവലുകളും അറുനൂറില്‍പരം ചെറുകഥകളുമാണ് വായനക്കാര്‍ക്കായി തകഴി നല്‍കിയത്. ആലപ്പുഴയുടെ സ്വന്തം എഴുത്തുക്കാരന്‍റെ കഥകളിലെല്ലാം തന്നെ തന്‍റെ നാട് പ്രതിനിധീകരിച്ചിരുന്നു. ചെമ്മീന്‍ എന്ന നോവല്‍ എന്നും വായനക്കാരില്‍ നിറഞ്ഞു നില്‍ക്കുന്നു. 1965 ല്‍ രാമു കാര്യാട്ട് എന്ന സംവിധായകനിലൂടെ ചെമ്മീന്‍ സിനിമയായി പ്രേക്ഷകരിലേക്കും എത്തി. പരീക്കുട്ടിയും കറുത്തമ്മയിലൂടെയും മധുവും ഷീലയും എന്നും ഏവര്‍ക്കും പ്രിയപ്പെട്ടതാണ്.

തോട്ടിയുടെ മകന്‍, രണ്ടിടങ്ങഴി, കയര്‍ എന്നിവയൊക്കെ തന്നെ വായനക്കാര്‍ക്കിന്നും പ്രിയപ്പെട്ടവയാണ്. 1912ല്‍ ആലപ്പുഴയിലെ തകഴിയില്‍ ജനിച്ച തകഴി ശിവശങ്കരപ്പിള്ള 13 ആം വയസ്സില്‍ ആദ്യ കഥ രചിച്ചു. ഗ്രാമീണതയെ മുന്‍ നിര്‍ത്തിയുള്ള എഴുത്തുകളാണ് എന്നും അദ്ദേഹം പിന്തുടര്‍ന്നിരുന്നത്. 1984ല്‍ അദ്ദേഹം ജ്ഞാനപീഠ പുരസ്‌ക്കാരവും സ്വന്തമാക്കിയിട്ടുണ്ട്. കുട്ടനാടിനാടിന്‍റെ ഇതിഹാസക്കാരന്‍റെ ഓര്‍മകള്‍ ഇന്നും വായനക്കാരില്‍ ജീവിക്കുകയാണ്.