പാകിസ്ഥാനിലെ ഗ്വാദറില്‍ ഭീകരാക്രമണം; പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരര്‍ ഇരച്ചുകയറി

Jaihind Webdesk
Saturday, May 11, 2019

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭീകരാക്രമണം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗ്വാദറിലെ പേൾ കോണ്ടിനെന്‍റൽ ഹോട്ടലിലാണ് ഭീകരര്‍ ഇരച്ചുകയറിയത്. സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോട്ടലിനുള്ളിൽ ഉണ്ടായിരുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ സുരക്ഷിതരായി പുറത്തെത്തിച്ചതായാണ് ലഭിക്കുന്ന വിവരം. ആയുധധാരികളായ നാല് ഭീകരരാണ് ഹോട്ടല്‍ ആക്രമിച്ചതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്വാദറില്‍ ഒരാഴ്ച മുൻപ് നടന്ന ഭീകരാക്രമണത്തില്‍ സുരക്ഷാ ജീവനക്കാരുള്‍പ്പെടെ 14 പേര്‍ മരിച്ചിരുന്നു.