ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്ന വിദേശികളെ തട്ടിക്കൊണ്ടുപോകാന്‍ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിടുന്നതായി പാക്കിസ്ഥാന്റെ ഇന്റലിജന്‍സ് മുന്നറിയപ്പു നല്കി. പാക്കിസ്ഥാനില്‍ അരങ്ങേറുന്ന ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നവരെ ബന്ദികളാക്കാനാണ് തീവ്രവാദികളുടെ പദ്ധതിയെന്നാണ് മുന്നറിയിപ്പ് . വിദേശരാജ്യങ്ങളില്‍ നിന്ന കളിക്കാര്‍ക്കു വേണ്ടി മോചനദ്രവ്യം നേടാനുമാണ് ഇവര്‍ ലക്ഷ്യമിടുന്നത്. പാക്കിസ്ഥാനില്‍ ഭീഷണി ഉയര്‍ത്തുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ പ്രവിശ്യ ISKP എന്ന തീവ്രവാദി സംഘടനയില്‍ നിന്നാണ് ഭീഷണിയെന്നും പാകിസ്ഥാന് ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്കുന്നു. ഇതോടെ വിദേശികള്‍ കൂടുതലായി എത്തുന്ന തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഓഫീസുകള്‍, താമസസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു.
ഐഎസ് ഭീകര സംഘടന ചൈനീസ്, അറബ് പൗരന്മാരെയും പ്രത്യേകമായി ലക്ഷ്യമിടുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പ്രകാരം, ഐഎസ്കെപി പ്രവര്‍ത്തകര്‍ ഒറ്റപ്പെട്ട സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതായും സൂചിപ്പിക്കുന്നു. ഏറെ ജനശ്രദ്ധയില്ലാത്തതും ക്യാമറ നിരീക്ഷണമില്ലാത്തതും റിക്ഷയിലോ മോട്ടോര്‍ സൈക്കിളിലോ മാത്രം പ്രവേശിക്കാവുന്നതുമായ സ്ഥലങ്ങള്‍ ഇവര്‍ മനഃപൂര്‍വ്വം തിരഞ്ഞെടുക്കുന്നു. കൂടാതെ നഗങ്ങളിലെ സുരക്ഷിത ഇടങ്ങല്കണ്ടെത്തി വാടകയ്ക്കെടുക്കുകയും ചെയ്തിട്ടുണ്ട്. ബന്ദികളാക്കുന്നവരെ രാത്രിയുടെ മറവില്‍ മറ്റു സ്ഥലങ്ങളിലേയ്ക്കു മാറ്റാനാണ് സംഘം ഉദ്ദേശിക്കുന്നത്.
പാക്കിസ്ഥാനിലെ വേദികളില്‍ നടന്നു വരുന്ന ഐസിസി ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഈ മുന്നറിയിപ്പ് വന്‍ തിരിച്ചടിയാണ്. പ്രധാന അന്താരാഷ്ട്ര പരിപാടികള്‍ സുരക്ഷിതമാക്കാനുള്ള പാകിസ്ഥാന്റെ കഴിവിനെക്കുറിച്ച് ആശങ്കകളും വര്‍ദ്ധിക്കുകയാണ്. ച്ചുവരുന്ന ആശങ്കകള്‍ നേരിടുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മുന്‍കാലങ്ങളില്‍, പാക്കിസ്ഥാന് വിദേശ പൗരന്മാര്ക്കെതിരായ ആക്രമണങ്ങളെ കുറച്ചുകാണുന്നതായി ആരോപിക്കപ്പെട്ടിരുന്നു. 2024-ല്‍ ഷാങ്ലയില്‍ ചൈനീസ് എഞ്ചിനീയര്‍മാര്‍ക്കെതിരായ ആക്രമണം, 2009-ല്‍ ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരായ ആക്രമണം തുടങ്ങിയ സംഭവങ്ങള്‍ പാക്കിസ്ഥാന്റെ ആഭ്യന്തര സുരക്ഷാ തയ്യാറെടുപ്പിനെക്കുറിച്ച് സംശയം ജനിപ്പിച്ചിട്ടുണ്ട്.
അതേസമയം, പ്രധാന സ്ഥലങ്ങളില്‍ ഐഎസ്കെപി ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അഫ്ഗാനിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയും (ജിഡിഐ) മുന്നറിയിപ്പ് നല്കുന്നു.