താപനില ഉയരും ; നാല് ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ്

Jaihind News Bureau
Monday, February 24, 2020

സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകി. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പകൽ താപനിലയിൽ ഇന്ന് മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ വർധനവുണ്ടാകാൻ സാധ്യയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ 11 മുതൽ ഉച്ചയ്ക്ക്ശേഷം മൂന്ന് മണി വരെ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പരീക്ഷക്കാലമായതിനാൽ ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികൾക്ക് സ്‌കൂളിലും പരീക്ഷാ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനും ശ്രദ്ധിക്കണമെന്നും അധികൃർ അറിയിച്ചു.