തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്: രമേശ് ചെന്നിത്തല പ്രത്യേക നിരീക്ഷകന്‍

 

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയുടെ പ്രത്യേക നിരീക്ഷകനായി കോണ്‍ഗ്രസ് പ്രവർത്തകസമിതി സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തലയെ നിയമിച്ചു.  കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ രമേശ് ചെന്നിത്തലയെ പ്രത്യേക നിരീക്ഷകനായി ചുമതലപ്പെടുത്തിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി പത്രക്കുറിപ്പിലൂടെ അറിയിച്ചു. നവംബർ 30-നാണ് തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 3-നാണ് വോട്ടെണ്ണല്‍.

 

Comments (0)
Add Comment