‘കണ്ണീരണിയിക്കുന്ന വാർത്ത’; അനുശോചിച്ച് പന്തളം സുധാകരന്‍

Thursday, August 4, 2022

കെപിസിസി ജനറല്‍ സെക്രട്ടറി പ്രതാപവർമ്മ തമ്പാന്‍റെ വിയോഗം കണ്ണീരണിയിക്കുന്നതെന്നും അവിശ്വസനീയമെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പന്തളം സുധാകരന്‍. നട്ടെല്ല് വളയ്ക്കാത്ത തന്‍റേടിയായ നേതാവിന്  ആദരാഞ്ജലിയെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

 

പ്രതാപവർമ്മ തമ്പാന് ആദരാഞ്ജലി…
സന്ധ്യാവാർത്ത കണ്ണീരണിയിക്കുന്നു…

കോൺഗ്രസ് നേതാവ് പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു എന്ന വാർത്ത വിശ്വസിക്കാനാവുന്നില്ല.
കെ എസ് യു കാലംമുതലുള്ള അടുപ്പം ഞാൻ, യൂത്ത്കോൺഗ്രസ് പ്രസിഡന്‍റായിരുന്നപ്പൾ ശക്തനായ ജനറൽ സെക്രട്ടറിയായിരുന്നു. നേതാക്കൾക്ക് മുന്നിൽ നട്ടെല്ല് വളയ്ക്കാത്ത തന്‍റേടിയായ നേതാവ്, പൊതുരംഗത്തുവേറിട്ട് തലഉയർത്തിനിന്ന തമ്പാന് ഹൃദയാഞ്ജലി…