ഇലക്ട്രിക്‌ വാഹനങ്ങളുടെ നികുതി 5 ശതമാനമായി കുറച്ചു

ഇലക്ട്രിക്‌ വാഹനങ്ങളുടെ നിലവിലെ 12 ശതമാനം നികുതി 5 ശതമാനമായി കുറയ്‌ക്കാന്‍ ജി എസ്‌ ടി കൗണ്‍സില്‍ തീരുമാനിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന്‍റേതാണ്‌ തീരുമാനം. നികുതി കുറയ്‌ക്കാനുള്ള നിര്‍ദ്ദേശത്തെ കൗണ്‍സില്‍ യോഗത്തില്‍ ആരും എതിര്‍ത്തില്ല. പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഓഗസ്‌റ്റ്‌ 1 മുതല്‍ നിലവില്‍ വരും. തദ്ദേശ സ്ഥാപനങ്ങൾ ഇലക്ട്രിക് ബസുകൾ വാടകയ്ക്ക് എടുക്കുന്നത് ജിഎസ്ടിയിൽ പരിധിയിൽ നിന്നും ഒഴിവാക്കാനും തീരുമാനിച്ചു. ലോട്ടറി നികുതി എകീകരണവും കൗൺസിൽ അജണ്ടയിൽ ഉൾപെടുത്തിയിരുന്നു. സംസ്ഥാന ലോട്ടറിക്കും സ്വകാര്യ ലോട്ടറിക്കും ഒരോ നികുതി കൊണ്ട്‌ വരാനുള്ള നിര്‍ദ്ദേശത്തെ കേരളം ശക്തമായി എതിര്‍ക്കുന്നുണ്ട്‌.

gst
Comments (0)
Add Comment