താനൂർ ബോട്ടപകടം; മരിച്ചവരുടെ എണ്ണം 22 ആയി; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അപകടസ്ഥലത്തേക്ക്

Jaihind Webdesk
Monday, May 8, 2023


മലപ്പുറം : താനൂർ പൂരപ്പുഴയിലെ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ഞായറാഴ്ച രാത്രി നടന്ന അപകടത്തെ തുടര്‍ന്ന് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയാണ്. മരിച്ച 21 പേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂര്‍ത്തിയായി. തിരൂർ ജില്ലാ ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, പെരിന്തൽമണ്ണ താലൂക്ക് ആശുപത്രി മഞ്ചേരി മെഡിക്കൽ കോളേജ്, മലപ്പുറം താലൂക്ക് ആശുപത്രി, എന്നിവിടങ്ങളിലാണ് പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ നടന്നത്.

മുങ്ങല്‍ വിദഗ്ദരും എന്‍ഡിഅര്‍ എഫും ഫയര്‍ഫോഴ്സ് തുടങ്ങിയവര്‍ തിരച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇനി ഒരാളെയാണ് കണ്ടത്താനുള്ളത്. 22 പേർക്കാണ് ബോട്ടപകടത്തിൽ ജീവൻ നഷ്ടമായത്. മരിച്ചവരിൽ ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടും.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അല്‍പ്പ സമയത്തിനകം അപകട സ്ഥലത്തേക്ക് എത്തിച്ചേരും.

അപകടത്തില്‍ 10 പേര്‍ ചികിത്സയില്‍. നാല് പേര്‍ അതീവ ഗുരുതരാവസ്ഥയില്‍.
ബോട്ടുടമ നാസര്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി. മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പോലീസ്. ബോട്ടിന് ഫിറ്റ്‌നസ് ലഭിച്ചതില്‍ അടക്കം പോലീസ് പരിശോധന നടത്തും. കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണം.

സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുംഖാചരണമാണ്. അപകടത്തില്‍ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായവും
പ്രധാനമന്ത്രി പ്രഖ്യാപിച്ചു.