താനൂര്‍ ബോട്ടപകടം; മനുഷ്യ നിര്‍മ്മിത ദുരന്തം; ജുഡീഷ്യല്‍ അന്വേഷണം സമയപരിധിയില്‍ തീര്‍ക്കണം; പ്രതിപക്ഷ നേതാവ്

മലപ്പുറം: താനൂരിലേത് മനുഷ്യ നിര്‍മ്മിത ദുരന്തമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തില്‍ പലയിടത്തും ഇത്തരം നിയമലംഘനങ്ങള്‍ ഉണ്ട്. ഇതൊന്നും പരിശോധിക്കാന്‍ കൃത്യമായ സംവിധാനമില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. പരാതി നല്‍കിയിട്ടും നടപടിയില്ല എന്നത് അപകടകരമെന്നും വിഡി സതീശന്‍ പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം സമയപരിധിയില്‍ തീര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് താനൂരില്‍ ആവശ്യപ്പെട്ടു.

 

Comments (0)
Add Comment