കൊവിഡ് പ്രതിരോധം ; വാക്സിന്‍ ഉള്‍പ്പെടെ ഉത്പാദിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍

Jaihind Webdesk
Tuesday, May 18, 2021

ചെന്നൈ : കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാക്‌സിന്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ഉത്പ്പാദിപ്പിക്കാനുള്ള സാധ്യത തേടി തമിഴ്‌നാട്. താല്‍പര്യമുള്ള ദേശീയ-അന്തര്‍ദേശീയ കമ്പനികള്‍ മെയ് 31നകം സര്‍ക്കാരുമായി ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു.

വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്‍റ്  കോര്‍പ്പറേഷനാകും (ടിഡ്‌കോ) കമ്പനികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക. 50 കോടി രൂപയെങ്കിലും നിക്ഷേപിക്കാന്‍ തയ്യാറായ കമ്പനികളുമായി സംയുക്ത സംരംഭത്തിന്‍റെ അടിസ്ഥാനത്തില്‍ ടിഡ്‌കോ ഉത്പാദന യൂണിറ്റുകള്‍ സ്ഥാപിക്കും. കൊവിഡ് വാക്സിന്‍, ഓക്സിജന്‍ പ്ലാന്‍റുകള്‍, മറ്റു ജീവന്‍ രക്ഷാസാമഗ്രികള്‍ എന്നിവ സ്വന്തമായി ഉത്പാദിപ്പിക്കാനാണ് നീക്കം.