തഹാവൂര്‍ റാണയെ ചോദ്യം ചെയ്തു; റാണ കേരളത്തിലും എത്തിയിരുന്നതായി മൊഴി

Jaihind News Bureau
Saturday, April 26, 2025

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ തഹാവൂര്‍ റാണയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. ഡല്‍ഹിയിലെ എന്‍.ഐ.എ ആസ്ഥാനത്ത് എത്തിയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ കേരളം സന്ദര്‍ശിച്ചതായി റാണ മൊഴി നല്‍കി. പരിചയക്കാരെ കാണാനാണ് കേരളത്തിലെത്തിയതെന്നും മുംബൈയും ഡല്‍ഹിയും ഒപ്പം കേരളവും സന്ദര്‍ശിച്ചെന്നും റാണ മൊഴിയില്‍ പറഞ്ഞു. സന്ദര്‍ശിച്ചവരുടെ വിലാസവും റാണ ക്രൈംബ്രാഞ്ചിന് കൈമാറി. ഇതേതുടര്‍ന്നുള്ള അന്വേഷണത്തിനായി മുംബൈ ക്രൈംബ്രാഞ്ച് സംഘം കേരളത്തില്‍ എത്തിയേക്കും.

തഹാവൂര്‍ ഹുസൈന്‍ റാണ എന്നത് ഒരു പാകിസ്ഥാനിയന്‍-കാനഡിയന്‍ ബിസിനസ്സുകാരനാണ്. 2008-ലെ മുംബൈ ആക്രമണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ ഉയര്‍ന്നുവന്ന പേരാണ് ഇയാളുടേത്.