കലാകാരനെന്ന സർട്ടിഫിക്കറ്റ് പാർട്ടി അടിമകൾക്ക്‌ മാത്രം ; കേരളം പൊറുക്കില്ല ; ടി.സിദ്ദിഖ്

 

തിരുവനന്തപുരം : ഐ.എഫ്.എഫ്.കെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ദേശീയ പുരസ്‌കാര ജേതാവ്‌ സലിം കുമാറിനെ ഒഴിവാക്കിയതിനെതിരെ കെപിസിസി വൈസ് പ്രസിഡന്‍റ്  ടി.സിദ്ദിഖ്. പാർട്ടി അടിമകൾക്ക്‌ മാത്രമാണ് കലാകാരന്മാർ എന്ന സർട്ടിഫിക്കറ്റ്‌ എകെജി സെന്‍ററില്‍ നിന്ന് നൽകുന്നത്‌  എന്നും  കമൽ  മാനദണ്ഡം ആണെന്നും അദ്ദേഹം വിമർശിച്ചു. സലിം കുമാറിനെ അപമാനിച്ചതിന് കലാകേരളം പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഇത്രയ്ക്ക്‌ ചീപ്പായിരുന്നോ..? ഐ.എഫ്.എഫ്.കെയുടെ കൊച്ചി എഡിഷൻ ഉദ്ഘാടന ചടങ്ങിൽ നിന്ന് നടൻ സലിം കുമാറിനെ രാഷ്ട്രീയ കാരണത്താൽ ഒഴിവാക്കി. ദേശീയ അവാർഡ് ജേതാക്കളായിരുന്നു മേളക്ക് തിരി തെളിയിക്കേണ്ടിയിരുന്നത്. പകരം സംവിധായകരായ ആഷിഖ് അബുവും അമല് നീരദും ചേര്ന്നാണ് മേളക്ക് തിരി തെളിയിക്കുന്നത്. അതായത്‌ പാർട്ടി അടിമകൾക്ക്‌ മാത്രമാണു കലാകാരന്മാർ എന്ന സർട്ടിഫിക്കറ്റ്‌ എകെജി സെന്ററിൽ നിന്ന് നൽകുന്നത്‌ എന്ന്. സംവിധായകൻ കമൽ പറഞ്ഞതാണല്ലോ മാനദണ്ഡം അല്ലേ.!!? ദേശീയ അവാർഡ്‌ ജേതാവായ അനുഗ്രഹീത കലാകാരൻ, അഭിനയ പ്രതിഭ സലിം കുമാറിനെ അപമാനിച്ചതിനു കലാകേരളം പൊറുക്കില്ല. ഇനി മുതൽ സലിം കുമാർ ചിരിപ്പിക്കുമ്പോൾ സഖാക്കൾ കരയും, സലിം കുമാർ കരയിപ്പിക്കുമ്പോൾ സഖാക്കൾ ചിരിക്കും, അങ്ങനെ അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കുമായിരിക്കും

 

https://www.facebook.com/advtsiddiqueinc/photos/a.645381202176575/3712531912128140/

Comments (0)
Add Comment