T Padmanabhan | രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തിന് പിന്തുണയുമായി ടി പദ്മനാഭന്റെ കൈയൊപ്പ്

Jaihind News Bureau
Saturday, September 27, 2025

കണ്ണൂര്‍: വോട്ടുകൊള്ളയ്ക്കെതിരായ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തിന് പിന്തുണയുമായി പ്രമുഖ കഥാകൃത്ത് ടി.പദ്മനാഭന്‍. എഐസിസി ആഹ്വാനപ്രകാരം വോട്ടകൊള്ളയ്ക്കെതിരായി നടക്കുന്ന ഒപ്പുശേഖരണ കാമ്പയിനില്‍ ടി.പദ്മനാഭനും പങ്കാളിയായി. വീടുവീടാന്തരം കയറിയുള്ള ഒപ്പുശേഖരണത്തിനിടെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്, സംസ്‌കാരസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പ്രമോദ് എന്നിവരാണ് പള്ളിക്കുന്നിലെ വീട്ടിലെത്തി ടി പദ്മനാഭനില്‍ നിന്നും ഒപ്പുശേഖരിച്ചത്.

രാജ്യത്തിന്റെ നിലനില്‍പ്പ് ജനാധിപത്യ വ്യവസ്ഥിയിലാണെന്നും അതിനെ അട്ടിമറിക്കുന്ന ഏതൊരു നീക്കവും ചെറുത്തു തോല്‍പ്പിക്കപ്പെടേണ്ടതാണെന്നും ടി പദ്മനാഭന്‍ പറഞ്ഞു.