കേരളത്തിൽ ലൗ ജിഹാദെന്ന് ആവർത്തിച്ച് സീറോ മലബാർ സഭ

Jaihind News Bureau
Tuesday, February 4, 2020

കേരളത്തിൽ ലൗ ജിഹാദെന്ന് ആവർത്തിച്ച് സീറോ മലബാർ സഭ. വിവിധ രൂപതകളിൽ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നിലപാടെന്നാണ് സഭയുടെ വിശദീകരണം. കേരളത്തിൽ ഇതുവരെ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞതിന് പിന്നാലെയാണ് സഭ വീണ്ടും നിലപാട് വ്യക്തമാക്കിയത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട പരാതികളെ ഇസ്ലാം മതത്തിനെതിരായ നിലപാടായി ചിത്രീകരിക്കരുതെന്നും കാര്യക്ഷമമായ അന്വേഷണം വേണമെന്നും സഭ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

നേരത്തെ, കേരളത്തിൽ ലൗവ് ജിഹാദ് റിപോർട്ട് ചെയ്യപ്പെട്ടില്ലെന്ന് കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അറിയിച്ചു. ബെന്നി ബെഹ്ന്നാൻ എംപിയുടെ ചോദ്യത്തിന് മറുപടിയായി, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലൗ ജിഹാദുമായി ബദ്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾ ഒരു കേസ് പോലും രാജ്യത്ത് ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിലെ നിയമത്തിൽ ലൗവ് ജിഹാദിന് നിർവചനമില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ലോക്‌സഭയെ അറിയിച്ചു.