‘വീണാ വിജയന്‍ സ്പ്രിങ്ക്ളര്‍ അഴിമതിയിലെ ബുദ്ധികേന്ദ്രം, ഡാറ്റാ ബേസ് വിറ്റെന്ന് ശിവശങ്കർ പറഞ്ഞു’; ഗുരുതര വെളിപ്പെടുത്തലുമായി സ്വപ്നാ സുരേഷ്

Jaihind Webdesk
Wednesday, June 29, 2022

 

കൊച്ചി: സ്പ്രിങ്ക്ളർ അഴിമതിയിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ്. സ്പ്രിംഗ്ളര്‍ വഴി ഡാറ്റാ ബേസ് വിറ്റെന്ന് ശിവശങ്കര്‍ പറഞ്ഞു. പിന്നില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനാണെന്നും പറഞ്ഞു.

പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സാണ് തനിക്ക് ജോലി നൽകിയത്. പിഡബ്ല്യുസിയും വീണയും തമ്മിലുള്ള ബന്ധം അറിയാമല്ലോയെന്നും സ്വപ്ന ചോദിച്ചു. ശിവശങ്കര്‍ ബലിയാടാവുകയായിരുന്നു. എക്സാലോജിക്കിന്‍റെ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.