സില്‍വർ ലൈന്‍ പ്രതിഷേധം : സർവേ തുടരാനാകില്ലെന്ന് ഏജന്‍സി കെ റെയിലിനെ അറിയിച്ചു

എറണാകുളം ജില്ലയിലെ കെ.റെയിൽ സർവ്വെ താത്കാലികമായി നിർത്തിവെച്ചു.പ്രതിഷേധങ്ങൾക്ക് നടുവിൽ സർവ്വെ നടപടികളുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് സർവ്വെ ഏജൻസി കെ റെയിൽ അധികൃതരെ അറിയിച്ചു.സർവ്വെക്കെത്തുന്ന ഉദ്യോഗസ്ഥർക്ക് പോലീസ് സുരക്ഷ ഉറപ്പാക്കണമെന്നും ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്.

ചോറ്റാനിക്കരയിലും, പിറവത്തും കഴിഞ്ഞ ദിവസങ്ങളിൽ സർവ്വെക്കെതിരെ കനത്ത പ്രതിഷേധമായിരുന്നു ഉണ്ടായിരുന്നത്. ഉദ്യാഗസ്ഥർ സ്ഥാപിച്ച സർവ്വെ കല്ലുകൾ നാട്ടുകാർ പിഴുതെറിയുകയും ചെയ്തിരുന്നു.ഇതോടെയാണ് സർവ്വെ നടപടികൾ നിർത്തിവെക്കാൻ തീരുമാനിച്ചത്.

Comments (0)
Add Comment