എല്ലാ വിഷയത്തിലും മുഖ്യമന്ത്രി മറുപടി പറയേണ്ടതില്ല ; നർക്കോട്ടിക് വിവാദത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി

Jaihind Webdesk
Tuesday, September 21, 2021

തിരുവനന്തപുരം: പാലാ ബിഷപ്പിന്‍റെ വിവാദ പരാമര്‍ശത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി എംപി. എല്ലാ വിഷയത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ല. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ഇടപെടല്‍ രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെങ്കില്‍ അപ്പോള്‍ പ്രതികരിക്കും. എല്ലായ്‌പ്പോഴും സര്‍ക്കാരിനെ കുറ്റം പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.