അഡ്വ. സണ്ണി ജോസഫ് എംഎല്‍എ മെയ് 12 രാവിലെ 9.30ന് കെ.സുധാകരന്‍ എം പിയില്‍ നിന്ന് കെപിസിസി അദ്ധ്യക്ഷന്റെ ചുമതല ഏറ്റെടുക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി അറിയിച്ചു. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപിയും അന്നു തന്നെ പുതിയ ചുമതല ഏറ്റെടുക്കും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥ് എംഎല്‍എ, എ.പി അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവരുള്‍പ്പെട്ട പുതിയ കമ്മിറ്റിയും അന്നു തന്നെ ചുമതലകള്‍ ഏറ്റെടുക്കും.
ഇന്ത്യ -പാകിസ്ഥാന്‍ സംഘര്‍ഷ സാഹചര്യത്തില്‍ കെപിസിസി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ നടക്കുന്ന ലളിതമായ ചടങ്ങുകളോടെ ആയിരിക്കും ചുമതല ഏറ്റെടുക്കല്‍. പ്രതിപക്ഷനേതാവ് വിഡി സതീശന്‍,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍,എഐസിസി ഭാരവാഹികള്‍ ,മുന്‍ കെപിസിസി അധ്യക്ഷന്‍മാര്‍, എംപിമാര്‍,എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.