ശശി തരൂർ കുറ്റവിമുക്തന്‍ : സുനന്ദ പുഷ്കറിന്‍റെ മരണത്തില്‍ ശശി തരൂർ നിരപരാധിയെന്ന് കോടതി

Jaihind Webdesk
Wednesday, August 18, 2021

ന്യൂഡല്‍ഹി : സുനന്ദ പുഷ്കറിന്‍റെ മരണത്തില്‍ ശശി തരൂരിനെ കോടതി കുറ്റവിമുക്തനാക്കി. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ശശി തരൂർ കേസില്‍ നിരപരാധിയാണെന്ന് വിധിച്ചത്. തനിക്കെതിരെ തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നുമുള്ള ശശി  തരൂരിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഏഴ് വർഷം നീണ്ട വേട്ടയാടല്‍ അവസാനിച്ചെന്നും നീതി പീഠത്തിന് നന്ദിയെന്നും അദ്ദേഹം പ്രതികരിച്ചു.

ഡല്‍ഹി പോലീസിന്‍റെ വാദങ്ങള്‍ എല്ലാം കോടതി തള്ളുകയായിരുന്നു. സുനന്ദ പുഷ്കറിന്‍റെ മരണം 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരുന്നു. ആത്മഹത്യ പ്രേരണയ്ക്കും ഗാർഹിക പീഠനത്തിനും കേസെടുക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.