‘സുകൃതം സുവർണം’; ജനനായകന് കേരളത്തിന്‍റെ ആദരം, ആഘോഷ പരിപാടികൾ അൽപ്പസമയത്തിനകം

Jaihind News Bureau
Thursday, September 17, 2020

 

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അൻപതാം വാർഷികാഘോഷങ്ങൾക്ക് കോട്ടയം മാമൻ മാപ്പിള ഹാളിൽ അൽപ്പസമയത്തിനകം തുടക്കമാകും. രാഹുൽ ഗാന്ധി ആഘോഷ പരിപാടികൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കളുടെ വലിയ നിരയും ആഘോഷ പരിപാടിയിൽ പങ്കാളികളാകും. പൂർണമായും കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് പങ്കെടുക്കുന്നത്.

അതേസമയം ജനപ്രതിനിധിയായി 50 വര്‍ഷം തികയ്ക്കുന്ന ഉമ്മന്‍ ചാണ്ടി പതിവുകള്‍ ഇന്നും മുടക്കിയില്ല. എന്നത്തെയും പോലെ പുതുപ്പള്ളി പള്ളിയില്‍ കുര്‍ബാനയില്‍ പങ്കെടുത്തതിനുശേഷമാണ് തന്‍റെ  ഇന്നത്തെ ദിവസവും അദ്ദേഹം ആരംഭിച്ചത്. പള്ളിയില്‍ രാവിലെ ഏഴിന് നടന്ന കുര്‍ബാനയിലാണ് ഉമ്മന്‍ ചാണ്ടി പങ്കെടുത്തത്. കുര്‍ബാനയ്ക്ക് ശേഷം അദ്ദേഹം വൈദികരുമായി കൂടിക്കാഴ്ച നടത്തി.

ഉമ്മന്‍ ചാണ്ടിയെന്ന രാഷ്ട്രീയ നേതാവിന്‍റെ ജീവിതത്തില്‍ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പുതുപ്പള്ളി പള്ളി. രാവിലെ അദ്ദേഹത്തിന് പുതുപ്പള്ളി പള്ളിയില്‍ സ്വീകരണം നല്‍കി. ശേഷം നടന്ന സ്നേഹ വിരുന്നിലും അദ്ദേഹം കുടുംബസമേതം പങ്കെടുത്തു.

teevandi enkile ennodu para