സുധാകരന്‍റെ പ്രസ്താവന വ്യക്തിപരമായി കാണരുത് ; വ്യാഖ്യാനിക്കുന്നവര്‍ക്ക് ഗൂഢലക്ഷ്യമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video

Jaihind News Bureau
Friday, February 5, 2021

 

കോഴിക്കോട് : കെ സുധാകരന്‍റെ പ്രസ്താവന വ്യക്തിപരമായി കാണരുതെന്ന് കെ.പി.സി.സി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി വളർന്ന രീതിയും ഇപ്പോഴത്തെ രീതിയും വിശദീകരിക്കുക മാത്രമാണ് സുധാകരൻ ചെയ്തത്. ഈ വിഷയത്തിൽ വ്യഖ്യാനം നടത്തുവർക്ക് ഗൂഢ ലക്ഷ്യമാണുള്ളത്. യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ശബരിമല വിഷയത്തിൽ നിയമ നിർമാണം നടത്തുമെന്നും കെ.പി.സി.സി പ്രസിഡന്‍റ്‌ കോഴിക്കോട് പറഞ്ഞു.