മലപ്പുറം പെരിന്തല്‍മണ്ണ താഴെക്കോട് പി ടി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മഞ്ചേരി മെഡിക്കല്‍ കോളേജിലും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. സ്‌കൂളിലെ ഇംഗ്ലീഷ്- മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നേരത്തെ ഉണ്ടായിരുന്ന പ്രശ്‌നങ്ങളാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ നടപടി നേരിട്ട വിദ്യാര്‍ത്ഥി ഇന്ന് പരീക്ഷയെഴുതാന്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. നടപടി നേരിട്ട വിദ്യാര്‍ത്ഥിയാണ് മൂന്ന് പേരെ കുത്തി പരിക്കേല്‍പ്പിച്ചത്. പിടിഎം സ്്ക്ൂളില്‍ നിന്ന് നേരത്തേ ടിസി വാങ്ങിപ്പോയ കുട്ടിയെ പിന്നീട് പത്താം ക്‌ളാസ് പരീക്ഷ എഴുതാന്‍ അധികൃതര്‍ അനുവദിച്ചിരുന്നു. പത്താം ക്‌ളാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇന്നത്തെ എസ് എസ് എല്‍ സി പരീക്ഷയ്ക്കു ശേഷമാണ് സംഭവമുണ്ടായത്. ഇവരെ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്ക് മാരകമല്ല എന്നാണ് അറിയുന്നത് .