കണ്ണൂരില്‍ തെരുവ് നായ ആക്രമണം: മുഖത്ത് കടിയേറ്റ ഒന്നരവയസുകാരന് ഗുരുതര പരിക്ക്; തീവ്രപരിചരണ വിഭാഗത്തില്‍

Wednesday, June 7, 2023

 

കണ്ണൂർ: പാനൂരിൽ തെരുവ് നായയുടെ ആക്രമണത്തില്‍ ഒന്നര വയസുകാരന് ഗുരുതര പരിക്ക്. കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. പാനൂരിലെ കുനിയിൽ നസീറിന്‍റെ മകനെ ആണ് തെരുവ് നായ ആക്രമിച്ചത്. വീട്ടിൽ നിന്നും മുറ്റത്തേക്കിറങ്ങിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. മുഖത്തും കണ്ണിനുമാണ് പരിക്കേറ്റ കുട്ടിയുടെ മൂന്ന് പല്ലുകളും നഷ്ടമായി.