കണ്ണൂര്‍: കണ്ണൂര്‍ ചിറക്കല്‍ റെയില്‍പാളത്തില്‍ വീണ്ടും കരിങ്കല്‍ ചീളുകള്‍ കണ്ടെത്തി. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. ചിറക്കല്‍ സ്റ്റേഷന്‍ കഴിഞ്ഞുള്ള കുന്നാവ് പാളത്തിലാണ് കരിങ്കല്‍ ചീളുകള്‍ കണ്ടെത്തിയത്.
മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന 56718 നമ്പര്‍ ലോക്കല്‍ ട്രെയിനിന് കുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റ് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് ആര്‍.പി.എഫ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇതിനടുത്തുള്ള പന്നേന്‍പാറയിലെ ട്രാക്കില്‍ കരിങ്കല്‍ ചീളുകള്‍ വെച്ച സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ പിടികൂടിയിരുന്നു. സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു.