കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണപരാജയത്തിനെതിരെയും സ്ത്രീകൾ രാജ്യത്ത് നേരിടുന്ന പ്രശ്നങ്ങൾ എതിരെയും മഹിളാ കോൺഗ്രസിന് ആഭിമുഖ്യത്തിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന സ്ത്രീ സുരക്ഷ 2020 എന്ന പരിപാടിയുടെ തുടക്കം ഇന്ന് 11 മണിക്ക് കോട്ടയത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ മുരളീധരൻ എംപി മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് രമ്യ ഹരിദാസ് എംപി ഷാനിമോൾ ഉസ്മാൻ എംഎൽഎ തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുക്കും.