ജയസൂര്യയും സൗബിനും മികച്ച നടന്‍, നിമിഷ സജയന്‍ മികച്ച നടി

Jaihind Webdesk
Wednesday, February 27, 2019

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലൂടെ ജയസൂര്യയും സുഡാനി ഫ്രം നൈജീരിയ ചിത്രത്തിലെ അഭിനയത്തിലൂടെ സൗബിന്‍ ഷാഹിറും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. മികച്ച നടിയായി നിമിഷ സജയനെയാണ് തിരഞ്ഞെടുത്ത്. മികച്ച സ്വഭാവ നടന്‍ ജോജു ജോര്‍ജ്ജ് (ചോല, ജോസഫ്), മികച്ച സ്വഭാവ നടി സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി (സുഡാനി ഫ്രം നൈജീരിയ). മികച്ച സംവിധായകന്‍: ശ്യാമപ്രസാദ് (ചിത്രം ഒരു ഞായറാഴ്ച്ച), മികച്ച കഥാ ചിത്രം: കാന്തന്‍ (ഷെരീഫ്), രണ്ടാമത്തെ മികച്ച ചിത്രം: ഒരു ഞായറാഴ്ച്ച (ശ്യാമപ്രസാദ്),

മറ്റ് പുരസ്കാരങ്ങള്‍ ഇങ്ങനെ.

മികച്ച ചലച്ചിത്ര ലേഖനം: ബ്ലെയ്സ് ജോർജ്
ചലച്ചിത്ര ഗ്രന്ഥം മൂന്നു പേർക്ക് : മുഹമ്മദ് ഷാ, സുനിൽ സി,  രാജേഷ് കെ എരുമേലി
മികച്ച കഥാചിത്രം: കാന്തൻ ല ല വ ർ ഓഫ് കളർ
രണ്ടാമത്തെ മികച്ച ചിത്രം: ഒരു ഞായറാഴ്ച്ച
ഗാനരചന: ഹരി നാരായണൻ,
സംഗീത സംവിധായകൻ പശ്ചാത്തല സംഗീതം: ബിജിബാല്‍
ഗായകൻ- വിജയ് യേശുദാസ്
ഗായിക- ശ്രേയാ ഘോഷാൽ
ജനപ്രീതി കലാമൂല്യം സുഡാനി ഫ്രം നൈജീരിയ