സംസ്ഥാനത്ത് എസ്‍എസ‍്‍എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കമാവും. സംസ്ഥാനത്ത് 2,923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുന്നത്. 4,35,142 വിദ്യാർത്ഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതുന്നത്. മാർച്ച് 28ന് പരീക്ഷകൾ അവസാനിക്കും.
ഇത്തവണ 4,35,142 കുട്ടികളാണ് പരീക്ഷ എഴുതാനെത്തുന്നത്. ഇതിൽ
2,22,527 ആൺകുട്ടികളും 2,12,615 പെൺകുട്ടികളുമാണ് ഉള്ളത്. സർക്കാർ സ്‌കൂളുകളിലെ 1,42,033 കുട്ടികളും എയിഡഡ് സ്‌കൂളുകളിലെ 2,62,125 കുട്ടികളും അൺ എയിഡഡ് സ്‌കൂളുകളിലെ 30,984 കുട്ടികളും പരീക്ഷയെഴുതും. ഗൾഫ് മേഖലയിൽ 495 കുട്ടികളും ലക്ഷദ്വീപ് മേഖലയിൽ 682 പേരും പരീക്ഷയെഴുതുന്നുണ്ട്. ഇവർക്കു പുറമേ പ്രൈവറ്റ് വിഭാഗം ന്യൂ സ്‌കീമിൽ 1,867 പേരും ഓൾഡ് സ്‌കീമിൽ 333 പേരും പരീക്ഷ എഴുതും.
മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത്, 27,436 കുട്ടികൾ. ഏറ്റവും കുറച്ച് പേർ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്, 2,114 പേർ.
ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ് ആണ്. 2,411 പേർ.
ഏറ്റവും കുറച്ച് വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരാകുന്നത് തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പെരിങ്ങര ഗവൺമെന്റ് ഗേൾസ് എച്ച്.എസിലാണ്. ഇവിടെ രണ്ട് പേർ മാത്രമാണ് പരീക്ഷ എഴുതുക.
റ്റി.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3,212 പേരാണ് പരീക്ഷയെഴുതുന്നുണ്ട്