ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാകും ഫല പ്രഖ്യാപനം നടത്തുന്നത്. ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ഔദ്യോഗിക സൈറ്റുകളില്‍ എസ്എസ്എല്‍സി ഫലം ലഭ്യമാകും.
കഴിഞ്ഞ വര്‍ഷം 99.69 ശതമാനമായിരുന്നു വിജയം. ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തിലെ 2964 ഉം ലക്ഷദ്വീപിലെ ഒമ്പതും ഗള്‍ഫിലെ ഏഴും പരീക്ഷ കേന്ദ്രങ്ങളിലായി 4,27,021 പേരാണ് ഇത്തവണ പരീക്ഷ എഴുതിയത്.
ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍ ചുവടെ ചേര്‍ക്കുന്നു:
1. https://pareekshabhavan.kerala.gov.in
2. https://kbpe.kerala.gov.in
3. https://results.digilocker.kerala.gov.in
4. https://ssloexam.kerala.gov.in
5. https://prd.kerala.gov.in
6. https://results.kerala.gov.in
7. https://examresults.kerala.gov.in
8. https://results.kite.kerala.gov.in