മുട്ടിൽ മരംമുറി കേസ്; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

Jaihind Webdesk
Tuesday, March 12, 2024

വയനാട്: മുട്ടിൽ മരംമുറിക്കേസിൽ സർക്കാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ. ജോസഫ് മാത്യു ആണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. നേരത്തെ മുട്ടില്‍ മരംമുറി നിയമപരം അല്ലെന്നു നിലപാട് എടുത്തിരുന്നു  ഇദ്ദേഹം. റവന്യു വനംവകുപ്പുകൾക്ക് മരംമുറി തടയണമെന്ന് നിയമോപദേശം നൽകിയതും ഇദ്ദേഹമായിരുന്നു. ഡിസംബർ നാലിനാണ് പ്രത്യേക അന്വേഷണ സംഘം തലവൻ വി.വി.ബെന്നി കേസിൽ കുറ്റപത്രം നൽകിയത്.  മരം മുറി സംബന്ധിച്ച് ജില്ലാ ഭരണകൂടത്തെ ആദ്യം ധരിപ്പിച്ചതും ജോസഫ് മാത്യുവായിരുന്നു.  നാളെ കേസ് ബത്തേരി കോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ജോസഫ് മാത്യുവിനെ നിയമിച്ചത്.