സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം

Jaihind Webdesk
Tuesday, March 5, 2019

സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ തുടരുന്ന സാഹചര്യം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും. കാർഷിക വായ്പകൾക്ക് പുറമെ കർഷകരെടുത്ത എല്ലാതരം വായ്പകൾക്കും മൊറട്ടോറിയം ബാധകമാക്കുന്ന കാര്യം മന്ത്രിസഭ ചർച്ച ചെയ്യും. നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ജില്ലാ കളക്ടമാരോട് സർക്കാർ റിപ്പോർട്ട് തേടിയിട്ടുണ്ട്.

കൂടാതെ സംസ്ഥാന ബാങ്കേഴ്‌സ് സമിതിയും സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. നാളെ മുഖ്യമന്ത്രി ബാങ്കേഴ്‌സ് സമിതിയുമായി ചർച്ച നടത്തിയ ശേഷമാകും ഏത് വിധത്തിലുളള ആശ്വാസ നടപടികൾ പ്രഖ്യാപിക്കണമെന്ന് തീരുമാനിക്കുക. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം.