‘സ്പീക്കപ്പ് ഫോര്‍ വാക്‌സിന്‍സ് ഫോര്‍ ആള്‍’ ; കോണ്‍ഗ്രസിന്‍റെ ഓണ്‍ലൈന്‍ ക്യാമ്പയിന് തുടക്കം

Jaihind Webdesk
Monday, April 12, 2021

ന്യൂഡല്‍ഹി:  കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ ക്യാമ്പയിനുമായി കോണ്‍ഗ്രസ്. ‘സ്പീക്കപ്പ് ഫോര്‍ വാക്‌സിന്‍സ് ഫോര്‍ ആള്‍’ എന്ന ഹാഷ്ടാഗോടു കൂടിയാണ് ക്യാമ്പയിന്‍. ഹാഷ്ടാഗ് ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിൽ വാക്സിന് വേണ്ടിയുളള ആവശ്യം ശക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

അതേസമയം കൊവിഡ് കേസുകളിലുണ്ടായ വർധനവ് രാജ്യത്തെ അനിശ്ചിതത്വത്തിലേക്ക് നയിച്ചുവെന്ന് രാഹുൽ ഗാന്ധി . വാക്സിൻ കയറ്റുമതി ചെയ്ത് രാജ്യത്ത് കേന്ദ്രം വാക്സിൻ ക്ഷാമം സൃഷ്ടിക്കുകയാണ് കേന്ദ്രം ചെയ്തത്. തന്മൂലം രാജ്യത്തെ നിരവധി വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആഴ്ചകളോളം വാക്സിൻ സ്റ്റോക്കില്ലാതിരുന്നു.ഒരു നിശ്ചിത സമയത്തിനുളളിൽ രാജ്യത്തെ എല്ലാപൗരന്മാർക്കും വാക്സിൻ നൽകണമെന്ന് എല്ലാ ഇന്ത്യക്കാർക്കും വേണ്ടി കോൺഗ്രസ് ആവശ്യപ്പെടുകയാണ്. വാക്സിൻ കയറ്റുമതി ചെയ്യുന്നത് ഉടൻ നിരോധിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.