കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ 13 ലക്ഷം മുടക്കി സ്പീക്കറുടെ ഘാന യാത്ര; ട്രഷറി നിയന്ത്രണത്തില്‍ ഇളവു വരുത്തി ധനവകുപ്പ് തുക അനുവദിച്ചു

Jaihind Webdesk
Tuesday, September 26, 2023

തിരുവനന്തപുരം: കടുത്തസാമ്പത്തിക പ്രതിസന്ധിക്കിടെ സ്പീക്കര്‍ എഎന്‍‌ ഷംസിറിന്‍റെ ലക്ഷങ്ങള്‍ മുടക്കിയുള്ള ഘാന യാത്ര. യാത്ര ചെലവിനായി 13 ലക്ഷം ധനവകുപ്പ് അനുവദിച്ചത്. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 6 വരെയാണ് സന്ദര്‍ശനം. ഘാനയില്‍ നടക്കുന്ന 66ാമത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് ഷംസീറിന്റെ യാത്ര. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്.
എന്നാല്‍ ഘാനക്ക് സമീപമുള്ള നാല് രാജ്യങ്ങള്‍ കൂടി ഷംസീര്‍ സന്ദര്‍ശിക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.

നിയമസഭ സെക്രട്ടറിയേറ്റ് ആഗസ്റ്റ് 16 ന് യാത്ര ചെലവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ധന ബജറ്റ് വിംഗില്‍ നിന്ന് സെപ്റ്റംബര്‍ 23 ന് , 13 ലക്ഷം അധിക ഫണ്ടായി അനുവദിച്ചത്.

അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ജനസദസ്സിനും കേരളീയത്തിനുമായി സര്‍ക്കാര്‍ പൊടിപൊടിക്കുവാന്‍ ലക്ഷ്യമിടുന്നത് 200 കോടി രൂപയാണ്. ഈ പരിപാടിക്കായി സ്‌പോണ്‍സര്‍ഷിപ്പുകള്‍ സ്വീകരിക്കുവാവാനുള്ള നീക്കങ്ങളും തകൃതിയായി നടക്കുകയാണ്.