സ്പീക്കറുടെ രഹസ്യ സിം കാർഡ്: സുഹൃത്തിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

Jaihind News Bureau
Thursday, January 21, 2021

 

കൊച്ചി : സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉപയോഗിച്ച രഹസ്യ സിം കാർഡിന്‍റെ ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. മലപ്പുറം പൊന്നാനി സ്വദേശി നാസ് അബ്ദുല്ല എന്ന നാസറിനോടാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടത്.

സിം കാർഡ് എടുത്തതിന് ശേഷം കവര്‍ പൊട്ടിക്കാതെ സ്പീക്കർക്ക് കൈമാറുകയായിരുന്നു. സ്പീക്കറുടെ സ്വപ്നയുമായുള്ള അടുപ്പം വിവാദമായതോടെ ഈ സിം കാര്‍ഡുള്ള ഫോൺ ഓഫാക്കുകയായിരുന്നു. വിദേശത്തായിരുന്ന നാസ് അബ്ദുല്ല നാലു വർഷം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. മന്ത്രി കെ.ടി ജലീലിന്‍റെയും സുഹൃത്താണ് നാസർ എന്നാണ് വിവരം.