സ്പീക്കര്‍ തെരഞ്ഞെടുപ്പ് : പി.സി വിഷ്ണുനാഥ് യുഡിഎഫ് സ്ഥാനാര്‍ത്ഥി

Jaihind Webdesk
Monday, May 24, 2021

 

തിരുവനന്തപുരം : സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി.സി വിഷ്ണുനാഥ് എംഎല്‍എ മത്സരിക്കും. ചൊവ്വാഴ്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക തിങ്കളാഴ്ച ഉച്ചവരെ നല്‍കാം. ഭരണപക്ഷ സ്ഥാനാര്‍ഥി എം.ബി. രാജേഷാണ്.

അതേസമയം പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങി. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ തുടരുന്നു.അക്ഷരമാല ക്രമത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞ വൈകുന്നേരം വരെ നീളും. നൂറ്റിനാല്‍പ്പത് എം.എല്‍.എമാരില്‍ അന്‍പത്തിമൂന്നുപേര്‍ പുതുമുഖങ്ങളാണ്. മൂന്ന് അംഗങ്ങള്‍ ക്വാറന്‍റീനിലായതിനാല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടപടികള്‍.