ക്ലബ് ലോകകപ്പില്‍ ഹാട്രിക് നേട്ടവുമായി റയല്‍ മാഡ്രിഡ്

ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ റയൽ മാഡ്രിഡിന് ഹാട്രിക്ക് വിജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ ഐൻ എഫ്‌.സിയെ മാഡ്രിഡ് തകർത്തത്. ക്ലബ് ലോകകപ്പിൽ ഹാട്രിക്ക് നേടിയ ആദ്യ ടീമെന്ന ചരിത്ര നേട്ടവും ഇതോടെ മാഡ്രിഡ് സ്വന്തമാക്കി.

തുടർച്ചയായ മൂന്നാം കിരീടമാണ് റയൽ സ്വന്തമാക്കിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ആതിഥേയരായ അൽഐനെ തകർത്താണ് റയൽ കിരീടത്തിൽ മുത്തമിട്ടത്. ക്ലബ് ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന ആദ്യ ടീം എന്ന ചരിത്ര നേട്ടവും ഇതോടെ സ്പാനിഷ് വമ്പൻമാർ സ്വന്തമാക്കി.

ലോക ഫുട്‌ബോളർ ലൂക്കാ മോഡ്രിച്ചിലൂടെ ലീഡ് നേടിയ റയൽ സമ്പൂർണ ആധിപത്യം നിലനിർത്തിയാണ് കിരീടത്തിൽ മുത്തമിട്ടത്. ലോറൻ, റാമോസ് എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്. സെൽഫ് ഗോൾ കൂടിയായതോടെ റയലിന്‍റെ പടയോട്ടം പൂർത്തിയായി.

ഷിയോതാനിയാണ് അൽ ഐനുവേണ്ടി ഒരു ഗോൾ നേടിയത്. ഫൈനലിലടക്കം മികച്ച പ്രകടനം നടത്തിയ ഗരത് ബെയിലാണ് ടൂർണമെന്‍റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ട ശേഷം ലാലിഗയിൽ തിരിച്ചടി നേരിടുന്ന റയലിന് ആശ്വാസം പകരുന്നതാണ് കിരീടനേട്ടം.

real madridal ain
Comments (0)
Add Comment