ദക്ഷിണ സുഡാനിൽ ചെറുവിമാനം തകർന്ന് 19 പേർ കൊല്ലപ്പെട്ടു

Jaihind Webdesk
Monday, September 10, 2018

ദക്ഷിണ സുഡാനിൽ ചെറുവിമാനം തകർന്ന് 19 പേർ കൊല്ലപ്പെട്ടു. കനത്ത് മൂടൽ മഞ്ഞിനെ തുടർന്ന് താഴെ ഇറക്കാൻ ശ്രമിക്കവെയാണ് വിമാനം തകർന്നത്. രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

മരിച്ചവരിൽ പൈലറ്റും സഹ പൈലറ്റും റെഡ് ക്രോസ് സ്റ്റാഫ് വളണ്ടിയറും ഒരു ആംഗ്ലിക്കൻ ബിഷപ്പും ഉണ്ട്. ജുബായിലെ യിരോളിൽ നിന്നും പറന്നുയർന്ന വിമാനമാണ് തകർന്നത്. പൈലറ്റും സഹ പൈലറ്റുമടക്കം 23 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കനത്ത മൂടൽ മഞ്ഞായതിനാൽ താഴേക്ക് ഇറക്കാൻ ശ്രമിക്കുന്നതിനിടെ തടാകത്തിലേക്ക് വിമാനം തകർന്നുവീഴുകയായിരുന്നു. വാണിജ്യ വിമാനമാണ് തകർന്നത്. മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭത്തിന്‍റെ ഞെട്ടലിലാണ് യിരോൾ നഗരം.