GOVINDA CHAMI ESCAPES| സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി; ഗുരുതര വീഴ്ച

Jaihind News Bureau
Friday, July 25, 2025

സൗമ്യ കൊലകേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ജയില്‍ ചാടിയത്. ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു ഗോവിന്ദച്ചാമി. ഇന്ന് രാവിലെ സെല്‍ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ട വിവരം ജയില്‍ അധികൃതര്‍ അറിയുന്നത്.

അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിലെ സെല്ലില്‍ ആയിരുന്നു ഗോവിന്ദച്ചാമി ഉണ്ടായിരുന്നത്. രാത്രിയാവാം ജയില്‍ ചാടിയതെന്നാണ് കരുതുന്നത്. തുണി ചേര്‍ത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാള്‍ ജയലിനു പുറത്തേക്ക് ചാടിയതെന്നാണ് വിവരം. പ്രതിക്കായി അന്വേഷണം തുടങ്ങി.

2011 ഫെബ്രുവരി ഒന്നിന്നിനാണ് എറണാകുളത്തു നിന്നും ഷൊര്‍ണൂറിലേക്ക് പോകുകയായിരുന്ന തീവണ്ടിയിലെ വനിതാ കമ്പാര്‍ട്ട്മെന്റില്‍ വച്ച് സൗമ്യ ആക്രമിക്കപ്പെട്ടത്. ട്രെയിനുകളില്‍ ഭിക്ഷാടനം നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദചാമി എന്ന ഒറ്റക്കയ്യന്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിനു തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് മരണമടഞ്ഞു. കേസില്‍ വിചാരണക്കോടതിയുടെ വധശിക്ഷ ഹൈക്കോടതിയും ശരിവെച്ചെങ്കിലും സുപ്രീം കോടതി വധശിക്ഷ ഇളവ് ചെയ്തു.