‘സോണിയാ ഗാന്ധിയുടെ പ്രവര്‍ത്തനം വിലമതിക്കാനാവാത്തത്; ഖാർഗെയുടെ പരിചയസമ്പത്ത് കോണ്‍ഗ്രസിന് ഗുണം ചെയ്യും’; കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Wednesday, October 26, 2022

ന്യൂഡല്‍ഹി: മറ്റു രാഷ്ട്രീയ പാർട്ടികൾ പറയുക മാത്രം ചെയുന്ന ജനാധിപത്യം കോൺഗ്രസ് പ്രവൃത്തിയിലൂടെ കാണിച്ചുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. മല്ലികാർജുൻ ഖാർഗെയുടെ പരിചയ സമ്പത്ത് കോൺഗ്രസിന് ഏറെ ഗുണം ചെയ്യുമെന്നും ഖാർഗെയുടെ നേതൃത്വത്തിന് കീഴിൽ കോൺഗ്രസ് കൂടുതൽ ശക്തി പ്രാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സോണിയാ ഗാന്ധിയുടെ പ്രവർത്തനം വിലമതിക്കാനാകാത്തതാണെന്നും നേതൃസ്ഥാനത്ത് സോണിയ ഗാന്ധിയുടെ അസാന്നിധ്യം ഉണ്ടായാലും കോൺഗ്രസിന്‍റെ വഴിവിളക്കായി സോണിയാ ഗാന്ധി എന്നുമുണ്ടാകുമെന്നും കെ.സി വേണുഗോപാൽ എംപി കൂട്ടിച്ചേർത്തു.