കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

Jaihind Webdesk
Sunday, June 12, 2022

 

ന്യൂഡൽഹി: ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് ബാധിതയായതിനെ തുടർന്ന് വസതിയിൽ നിരീക്ഷണത്തിലായിരുന്നു. ഡൽഹി ഗംഗാറാം ആശുപത്രിയിലാണ് സോണിയാ ഗാന്ധിയെ പ്രവേശിപ്പിച്ചതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല അറിയിച്ചു. നിലവില്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി.