വിയോജിക്കുന്നവരുടെ ശബ്ദത്തെ അടിച്ചമർത്താൻ സർക്കാർ എത്രത്തോളം പോകും എന്നതിന്‍റെ തെളിവാണ് ജെ.എൻ.യുവിൽ കണ്ടത് : സോണിയ ഗാന്ധി

Jaihind News Bureau
Monday, January 6, 2020

ജെ.എൻ.യുവിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ നടന്ന അക്രമത്തെ അപലപിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. യുവാക്കളുടെ ശബ്ദത്തെ അടിച്ചമർത്താൻ ഭരണകൂടം നിരന്തര ശ്രമം നടത്തുകയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.  വിയോജിക്കുന്നവരുടെ ശബ്ദത്തെ അടിച്ചമർത്താൻ സർക്കാർ എത്രത്തോളം പോകും എന്നതിന്‍റെ തെളിവാണ് ജെ.എൻ.യുവിൽ കണ്ടത്.

വിദ്യാഭ്യാസം,ജോലി, ഭാവി ഉൾപ്പെടെയുള്ള യുവാക്കളുടെ എല്ലാ സ്വപ്നങ്ങളെയും മോദി സർക്കാർ തകർക്കുകയാണ്. ഇന്നലത്തെ അതിക്രമങ്ങളിൽ ജ്യൂസിഷ്യൽ അന്വേഷണം നടത്തണമെന്നും കോണ്ഗ്രസ് അധ്യക്ഷ പ്രസ്താവനയിൽ വ്യക്തമാക്കി