പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധനസഹായം കൈമാറി

Jaihind Webdesk
Sunday, July 28, 2019

സോന്‍ ഭദ്രയില്‍ വെടിവയ്പ്പില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധനസഹായം കൈമാറി. കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ബാജിറാവു ഖാദെയുടെ നേതൃത്വത്തിലുള്ള ഒരു കോണ്‍ഗ്രസ് പ്രതിനിധി സംഘം ആണ് സോന്‍ ഭദ്രയിലെ ഉഭ ഗ്രാമത്തിലെത്തി 10 ലക്ഷം രൂപ വീതമുള്ള ചെക്കുകള്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കൈമാറിയത്. മരിച്ചവരുടെ കുടുംബങ്ങളുടെ സങ്കടത്തില്‍ താന്‍ പങ്കു ചേര്‍ന്നതാണെന്നന്നും , താന്‍ കുടുംബങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം ഇരകളായവരുടെ കുടുംബങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ എത്തി കൈമാറി എന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. പരുക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായവും കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കി.

teevandi enkile ennodu para