മകന്‍ അന്യമതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചു; അച്ഛന് ക്ഷേത്രത്തില്‍ വിലക്ക് | VIDEO

 

കണ്ണൂർ: മകൻ അന്യ മതത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് ക്ഷേത്രത്തിലെ പൂരക്കളിയിൽ നിന്ന് പൂരക്കളി പണിക്കറായ അച്ഛന് വിലക്ക്. കണ്ണൂർ കരിവെള്ളൂരിലാണ് സംഭവം. കരിവെള്ളൂരിലെ വിനോദിനെയാണ് ക്ഷേത്രത്തിലെ പൂരക്കളിയിൽ നിന്ന് മാറ്റി നിർത്തിയത്. കരിവെള്ളൂർ കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂരക്കളിയിലാണ് ഇയാള്‍ക്ക് വിലക്ക് ഏർപ്പെടുത്തിയത്.

ഉത്തര മലബാറിലെ ക്ഷേത്ര മുറ്റങ്ങളിൽ പൂരക്കളിപ്പാട്ടുകളുടെയും മറത്തുകളിയുടെയും ആരവങ്ങൾ മുഴങ്ങുമ്പോൾ കരിവെള്ളൂരിൽ ഒരു പൂരക്കളി പണിക്കർ നെഞ്ചിൽ വിങ്ങലും കണ്ഠത്തിൽ വിതുമ്പലും അടക്കിപ്പിടിച്ച് കഴിയുകയാണ്. കരിവെള്ളൂരിലെ വിനോദാണ് പൂരക്കളി പണിക്കറായിട്ടും ക്ഷേത്രത്തിൽ പൂരോത്സവത്തിന്‍റെ ഭാഗമായി നടക്കുന്ന പൂരക്കളിയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ 36 വർഷമായി വിനോദ് ക്ഷേത്രങ്ങളിൽ പൂരക്കളി കളിക്കാറുണ്ട്. മകൻ അന്യമതത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ചതോടെയാണ് ക്ഷേത്ര കമ്മിറ്റി പൂരക്കളിയിൽ നിന്ന് വിനോദിനെ മാറ്റി നിർത്തിയത്. വിനോദിന് പൂരക്കളി കളിക്കണമെങ്കിൽ ക്ഷേത്ര കമ്മിറ്റി ഒരു നിർദേശവും മുന്നോട്ട് വെച്ചിരുന്നു. അന്യമതത്തില്‍ നിന്ന് വിവാഹം കഴിച്ച മകനെയും ഭാര്യയെയും മാറ്റിനിർത്തണമെന്നതായിരുന്നു അത്. എന്നാൽ ആ നിർദ്ദേശം വിനോദ് സ്വീകരിക്കാൻ തയാറായില്ല. ഇതോടെയാണ് ക്ഷേത്രത്തിലെ പൂരക്കളിയിൽ നിന്ന് വിനോദിനെ മാറ്റി നിർത്തിയത്.

 

വീഡിയോ സ്റ്റോറി കാണാം:

 

https://www.youtube.com/watch?v=0Ql5eOnlwOQ

 

Comments (0)
Add Comment