പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം ; ‘നീതി യാത്ര’യുമായി മാത്യു കുഴൽനാടൻ

 

കൊച്ചി : പി.എസ്.സി ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘നീതി യാത്ര’ എന്ന പേരിൽ ബൈക്ക് റാലി നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ഡോ. മാത്യു കുഴൽനാടൻ . നാളെ രാവിലെ 6 മണിക്ക് നീതി യാത്ര എന്ന പേരിൽ എറണാകുളത്ത് നിന്നും  സെക്രട്ടേറിയറ്റിലേക്ക് ബൈക്കിൽ യാത്ര ചെയ്യാനാണ് തീരുമാനം.

പി.എസ്.സി യെ മറികടന്ന് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന പിൻവാതിൽ നിയമനങ്ങളെ തുറന്നുകാണിക്കുന്നതിനും ഉദ്യോഗാർഥികൾക്ക് നീതി ഉറപ്പാക്കുന്നതിനുമായാണ് യാത്ര. റൈഡ് ഫോർ റൈറ്റ്സ് എന്നതാണ് യാത്രയുടെ മുദ്രാവാക്യം. രാവിലെ പതിനൊന്നരയോടെ പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരപന്തലിൽ യാത്ര അവസാനിക്കും. യാത്രയ്ക്കൊപ്പം പി.എസ്.സി ഉദ്യോഗാർത്ഥികളടക്കം നൂറുകണക്കിന് യുവജനങ്ങളും അണിചേരുമെന്നും മാത്യു കുഴൽനാടൻ ഫേസ് ബുക്കിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

തിരുവനന്തപുരത്തെ PSC ഉദ്യോഗർത്ഥികളുടെ ആത്മഹത്യ ശ്രമം മനസിനെ വല്ലാതെ വേദനിപ്പിക്കുന്നു. നീതിക്ക് വേണ്ടി യാചിക്കുന്ന അവർക്കു ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഒരു സാഹസത്തിന് ഒരുങ്ങുകയാണ്. നാളെ രാവിലെ 6 മണിക്ക് ‘നീതി യാത്ര’ എന്ന പേരിൽ എറണാകുളത്തു നിന്നും തിരുവനന്തപുരം സെക്രട്ടറിയെറ്റിലേക്കു ബൈക്കിൽ പ്രതിഷേധ, ഐക്യദാർഢ്യ യാത്ര.. PSC ഉദ്യോഗാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കാൻ ആഗ്രഹിക്കുന്ന ആർക്കും കൂടെ കൂടാം. ഇതിൽ രാഷ്ട്രീയമോ ജാതിയോ മതമോ ഒന്നുമില്ല..

 

https://www.facebook.com/mathewkuzhalnadanofficial/photos/a.566644936785777/3667705980012975/

Comments (0)
Add Comment