സംസ്ഥാനം പ്രളയദുരിതത്തില്‍ നീറുമ്പോള്‍ “പാവങ്ങളുടെ പാർട്ടി” സെക്രട്ടറിക്ക് തണ്ണീർമത്തൻ ദിനങ്ങൾ.. കോടിയേരിയെ ട്രോളി സോഷ്യല്‍ മീഡിയ

Jaihind News Bureau
Wednesday, August 14, 2019

സംസ്ഥാനം പ്രളയദുരിതത്തില്‍ നീറുമ്പോള്‍ “പാവങ്ങളുടെ പാർട്ടി” സെക്രട്ടറിക്ക് തണ്ണീർമത്തൻ ദിനങ്ങൾ… സോഷ്യല്‍ മീഡിയ ഒന്നടങ്കം കോടിയേരി ബാലകൃഷ്ണനെ ട്രോളുകയാണ്. സംസ്ഥാനമൊട്ടാകെ ദുരന്തം പെയ്തിറങ്ങുമ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ഇതുവരെയും ദുരന്തബാധിതരെ സന്ദര്‍ശിച്ചില്ലെന്നത് വിമര്‍ശനത്തിന് ഇടയാക്കുന്നതിനിടെയാണ് കോടിയേരി ബാലകൃഷ്ണന്‍ കുടുംബസമേതം സിനിമ കാണാന്‍ എത്തിയത്. ചൊവ്വാഴ്ച രാത്രി തിരുവനന്തപുരം സെൻട്രൽ മാളിലെ സിനിമാ തിയേറ്ററിലെത്തിയാണ് കോടിയേരി തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമ കണ്ടത്. #shame_on_you_Kodiyeri എന്ന ഹാഷ് ടാഗോടെയാണ് സോഷ്യല്‍ മീഡിയ പാര്‍ട്ടി സെക്രട്ടറിയെ വിമര്‍ശിച്ചത്. മൈക്ക് കാണുമ്പോൾ മാത്രം കാണിക്കുന്ന ആ സഹതാപവും അനുകമ്പയും കാട്ടിയാല്‍ പോരെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

മറ്റ് പാര്‍ട്ടികളുടെ നേതാക്കളും പ്രവര്‍ത്തകരും മാത്രമല്ല സാധാരണ ജനങ്ങള്‍ പോലും തങ്ങളുടെ ആവശ്യങ്ങള്‍ മാറ്റി വച്ച് ദുരന്തം അനുഭവിക്കുന്ന ജനങ്ങള്‍ക്കിടയിലേയ്ക്കെത്തുമ്പോഴാണ് സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ സിനിമ കാണല്‍.