ഇന്‍ഡിഗോയ്ക്കും മുകളില്‍ ‘പറന്ന്’ ജയരാജന്‍; നിലം തൊടീക്കാതെ ട്രോളുകള്‍

Jaihind Webdesk
Monday, July 18, 2022

നടന്നുപോകേണ്ടിവന്നാലും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ എല്‍ഡിഎഫ് കണ്‍വീനർ ഇ.പി ജയരാജന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴ. ജയരാജനെ പരിഹസിക്കുന്ന കമന്‍റുകള്‍ കൊണ്ട് ഇന്‍ഡിഗോ എയർലൈനിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജും നിറയുകയാണ്.

മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് വിമാനത്തിനുള്ളില്‍ ഇ.പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മർദ്ദിച്ചിരുന്നു. ഇതിലെ അന്വേഷണത്തിന്‍റെ പിന്നാലെ ഇന്‍ഡിഗോ ഇ.പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തി. പിന്നാലെ ഇന്‍ഡിഗോ ബഹിഷ്കരിക്കും എന്ന പ്രഖ്യാപനവുമായി ഇ.പി രംഗത്തെത്തി. വൃത്തികെട്ട കമ്പനിയാണെന്നും നടന്നുപോകേണ്ടി വന്നാലും ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടുമെന്നും എല്‍ഡിഎഫ് കണ്‍വീനർ കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് ഇ.പിക്കും സിപിഎമ്മിനുമെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ നിറഞ്ഞത്.

സമൂഹമാധ്യമങ്ങളില്‍ കണ്ട ചില കമന്‍റുകള്‍ ഇങ്ങനെ:

‘ഉയർന്നു പറക്കാൻ ആണ് തീരുമാനം എങ്കിൽ, എറിഞ്ഞിടാൻ ഇവിടെ പാർട്ടിക്ക് ചുണക്കുട്ടികൾ ഉണ്ട്’

‘ജയരാജനെ ബീമാനത്തിൽ നിന്ന് ഇറക്കിവിട്ടതിൽ പ്രതിഷേധിച്ചുകൊണ്ട് DYFI ആകാശത്ത് ബീമാനം തടയും’

‘Indi go ഞങ്ങടെ ജയരാജൻ സഖാവിന്‍റെ വീടിനു മുകളിലൂടെ പറന്ന് പുഷ്‌പ്പവൃഷ്ട്ടി നടത്തി ആകാശത്തിൽ മാപ്പ് എന്ന് എഴുതി കാണിച്ചില്ലെങ്കിൽ എന്റെ വീടിന്‍റെ മുകളിലൂടെ പറക്കാൻ നിങ്ങളെ അനുവദിക്കില്ല ഞാൻ stay കൊടുക്കും…’

‘എത്രയാ നിങ്ങടെ ഇന്ഡിഗോയുടെ ബെള???

അത് തരാൻ കഴിവുള്ള ഒരു ഇടത്പക്സ സർക്കാറുണ്ടിവിടെ….’

 

 

May be an image of 5 people and text that says "ജയരാജൻ ഇൻഡിഗോ"

 

May be a meme of 1 person and text that says "സ്കൂളിൽ അലമ്പ് ഉണ്ടാക്കി മറ്റു കുട്ടികളെ ഉപദ്രവിച്ചതിന് ഹെഡ്‌മാസ്‌റ്റർ പുറത്താക്കിയപ്പോൾ ട്രോൾ മലയാളം @ ജയൻ 9 സി TMM ഞാൻ ഇനി നിൻ്റെ സ്ക്കൂളിൽ കയറില്ലടാ!!! ..集"

 

May be an image of 1 person, standing and text that says "ഇൻ്റിഗോയെ തകർത്തിട്ട് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് നടന്നു പോകുന്ന ഹീറോ..."

 

May be an image of 2 people and text

 

May be an image of ‎1 person and ‎text that says "‎Cafe കേരളത്തിലേക്ക് വരുന്ന ഇൻഡിഗോ വിമാനം United Eاداة നിർത്തെടാ അവിടെ... ട്രാൾ മലയാളം നീ ഞങ്ങടെ ചിറ്റപ്പനെ വിലക്കും അല്ലേടാ..‎"‎‎

May be an image of 1 person, standing, cloud and text that says "ഇൻഡിഗോ വിമാനം ഇനി ആകാശത്തുടെ പറക്കാൻ DYFI സമ്മതിക്കില്ല! എയറിൽ വെച്ച്യെ യെ റഹിം ഫ്ൈറ്റ് തടയും RIYAS KALLINGAL edits"

 

May be an image of 1 person, outdoors and text

 

May be an image of 4 people and text that says "KIDILAN COMMENTS&TROLLS TROLLS അതെ തനിക്ക് ഒരു കാര്യം അറിയോ? തലസ്ഥാനത്തു നിന്ന് കണ്ണൂരിലേക്ക് ആകെ ഇൻഡിഗോ മാത്രം സർവീസ് നടത്തുന്നുള്ളു"

 

May be a meme of 4 people and text that says "ഇൻഡിഗോ വിമാനത്തെ കാത്ത് മട്ടന്നൂർ ആകാശത്ത് ചെമ്പട രതീഷം സംഘവം"