‘ലാവലിൻ കേസ് മാറ്റിവെക്കുന്നതിന് പിന്നില്‍ ബിജെപി-സിപിഎം അവിഹിത ബന്ധം’: കെ സുധാകരന്‍ എംപി

Jaihind Webdesk
Sunday, November 20, 2022

കണ്ണൂര്‍: എസ്എൻസി ലാവ്ലിൻ കേസ് സുപ്രീം കോടതി മാറ്റിവെയ്ക്കുന്നതിന് പിന്നിൽ ബി ജെ പി – സിപിഎം അവിഹിത ബന്ധമാണെന്ന്  കെപിസിസി പ്രസിഡൻ്റ്  കെ.സുധാകരൻ എംപി.  ബി ജെ പി യുമായി കൂട്ട് കൂടുന്ന സി പി എം, കോൺഗ്രസിനെ ബലിയാടാക്കാൻ ശ്രമിക്കുന്നു. നരേന്ദ്ര മോദി കടപ്പുറത്ത് കാറ്റ് കൊളാൻ വരുന്നത് പോലെ സന്ദർശകനായാണ് പാർലമെന്‍റിൽ വരുന്നതെന്നും കെ.സുധാകരൻ എംപി പറഞ്ഞു.

ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് കണ്ണൂർ ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് ബി ജെ പിക്കും സി പി എമ്മിനുമെതിരെ കെ പി സി സി പ്രസിഡൻ്റ് രൂക്ഷ വിമർശനം നടത്തിയത്. ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. പാർലമെന്‍റിന് അകത്ത് ചർച്ച നടക്കുന്നില്ല. നാട്ടുവിശേഷം പ്രസംഗിക്കുന്ന ചടങ്ങ് മാത്രാണ് അവിടെ നടക്കുന്നത്. ഊര് ചുറ്റി നടക്കുന്ന പ്രധാനമന്ത്രിയുടെ കീഴിൽ എന്ത് ജനാധിപത്യമാണ് നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

സി പി എമ്മിന്‍റെയും  ഡിവൈഎഫ്ഐ യുടെയും ഓഫീസിൽ നിന്ന് പി എസ് ഇ ചോദ്യക്കടലാസുകൾ ലഭിക്കുന്നു. പിൻവാതിൽ നിയമനമാണ് കേരളത്തിൽ നടക്കുന്നത്  അവിടെ മോദിയെങ്കിൽ ഇവിടെ പിണറായി വിജയൻ. എസ് എൻസി ലാവലിൻ കേസ് മാറ്റിവെയ്ക്കുന്നതിന് പിന്നിൽ ജഡ്ജ് മാത്രമല്ല.  അതിന് പിന്നിൽ ബി ജെ പി – സിപിഎം അവിഹിത ബന്ധമാണെന്നും കെ. സുധാകരന്‍ കുറ്റപ്പെടുത്തി.

സി സി പ്രസിഡൻ്റ്  മാർട്ടിൻ ജോർജ്ജും വിവിധ ലോയേഴ്സ് കോൺഗ്രസ്സ് നേതാക്കളും ചടങ്ങിൽ സംസാരിച്ചു.