കരുവാറ്റയിൽ ആളൊഴിഞ്ഞ പുരയിടത്തിൽ കണ്ട അസ്ഥികൂടം തൃക്കുന്നപ്പുഴ സ്വദേശി ബ്രഹ്മാനന്ദന്റേതാണെന്നതിനു കൂടുതൽ തെളിവുകൾ ലഭിച്ചതായി പോലീസ് പറഞ്ഞു .അസ്ഥി കൂടത്തിന് സമീപത്തുനിന്ന് മുണ്ടിനുള്ളിൽ കെട്ടിവച്ച് നിലയിൽ ബ്രഹ്മാനന്ദന്റെ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, മൊബൈൽഫോൺ എന്നിവയാണ് ലഭിച്ചത്.
2019 ജൂൺ 17ന് പല്ലന ലക്ഷ്മി തോപ്പിൽ ബ്രഹ്മാനന്ദനെ കാണാനില്ലെന്ന് ഭാര്യ ശോഭന തൃക്കുന്നപ്പുഴ പോലീസിൽ പരാതി നൽകിയിരുന്നു. അസ്ഥികൂടത്തിന് സമീപത്തും നിന്ന് ലഭിച്ച കുട, ചെരിപ്പ്, ഷർട്ടിന്റെ ഭാഗങ്ങൾ എന്നിവ ബന്ധുക്കൾ നേരത്തെ തിരിച്ചറിഞ്ഞു. കാണാതായ ദിവസം ഇയാൾ നടന്നുപോകുന്നത് കണ്ടതായി തൃക്കുന്നപ്പുഴ പോലീസിന് മൊഴി നൽകിയ ആളും ഷർട്ട് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ശാസ്ത്രീയ പരിശോധന നടത്തിയവർ സൂചിപ്പിച്ച പ്രായവും ഉയരവും തൃക്കുന്നപ്പുഴ സ്വദേശിയെ കാണാതയപ്പോൾ പോലീസിനു നൽകിയ പരാതിയിൽ പറഞ്ഞവയായിരുന്നുവെന്നും പോലീസ് അറിയിച്ചു. പോലീസ് സർജനിൽ നിന്നുള്ള വിവരങ്ങൾ കൂടി ലഭിച്ചാൽ രണ്ട് ദിവസത്തനകം ബന്ധുക്കൾക്ക് അസ്ഥികൂടം വിട്ടുകൊടുക്കും