സ്വർണ്ണക്കടത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി ; രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല | VIDEO

Jaihind News Bureau
Wednesday, October 28, 2020

 

തിരുവനന്തപുരം: എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയാണ് തട്ടിപ്പ് കേസുകളിലെ ഒന്നാം പ്രതി. അഴിമതിക്കാരന്‍ മുഖ്യമന്ത്രിയാണ്. അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയിലേക്ക് എത്തിച്ചേരണം. മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പിണറായി വിജയന്‍ നിയമത്തിന് കീഴടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്വർണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ ഇ.ഡിയുടെ കസ്റ്റഡിയില്‍. ശിവശങ്കറിന്‍റെ മുന്‍കൂർ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി. ഇ.ഡിയും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസുകളിലെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്. ശിവശങ്കറിന്‍റെ അറസ്റ്റിന് തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.